January 2, 2026

വനിതാ പൊലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് മര്‍ദ്ദനം,യുവാവ് അറസ്റ്റില്‍

  • January 2, 2026
  • 0 min read
വനിതാ പൊലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് മര്‍ദ്ദനം,യുവാവ് അറസ്റ്റില്‍

പത്തനംതിട്ട :ശബരിമല തീര്‍ത്ഥാടനപാതയില്‍ ഗതാഗത സുരക്ഷയ്ക്കായ് നിയോഗിക്കപ്പെട്ട വനിതാ പൊലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് യുവാവിന്റെ ക്രൂര മര്‍ദ്ദനം. യുവാവിനെ പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കിളിക്കൊല്ലൂര്‍ കല്ലുംതാഴം നന്ദു ഭവനില്‍ നന്ദു (33) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം. ടിബി ജംഗ്ഷനില്‍ ഡ്യൂട്ടി നോക്കിയിരുന്ന വനിതാ സ്‌പെഷ്യല്‍ ഓഫിസര്‍ വിശ്രമിക്കുന്നതിനായി തൂക്കുപാലത്തിന് മുന്‍വശത്തുള്ള ഫുട്പാത്തിന്റെ വശത്ത് ഇരിക്കുമ്പോഴായിരുന്നു മര്‍ദ്ദിച്ചത്. വലിയ പാലം വഴി കടന്നു വന്ന നന്ദു സ്‌പെഷ്യല്‍ ഓഫീസറെ മുടിയില്‍ പിടിച്ചു വലിക്കുകയും പിടിച്ച് തള്ളുകയും ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. മിനി പമ്പ എന്നറിയപ്പെടുന്ന ടി ബി ജംഗ്ഷനില്‍ വനിതകളും പുരുഷന്മാരും അടക്കം നിരവധി സ്‌പെഷല്‍ പൊലീസ് ഓഫീസര്‍മാരാണ് ഇവിടെ രാവും പകലും ഡ്യൂട്ടി ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *