വൃദ്ധസദനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു.
തിരുവനന്തപുരം :വൃദ്ധസദനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. തിരുവനന്തപുരം കല്ലടിമുഖത്ത് നടന്ന സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഗ്യാസ് സിലിണ്ടര്‍ മാറ്റിവെക്കുന്നതിനിടയില്‍ സിലിണ്ടറില്‍ നിന്ന് ചോര്‍ച്ച ഉണ്ടായി തീ പടരുകയായിരുന്നു. ജീവനക്കാരായ മായ, രാജീവ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചു. വൃദ്ധസദനത്തില്‍ 41 അന്തേവാസികളാണ് ഉണ്ടായിരുന്നത്. ഇവരെ സുരക്ഷിതമായി പുറത്തിറക്കിയതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല.




