March 23, 2026

പതിനാറുകാരിയെ വശീകരിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍

  • January 2, 2026
  • 0 min read
പതിനാറുകാരിയെ വശീകരിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍

കൊല്ലം: പതിനാറുകാരിയെ വശീകരിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍ , പത്തനാപുരം മാങ്കോട് വാഴത്തോട്ടം അനീഷ് ഭവനില്‍ എസ്. അജീഷ് (23) ആണ് അറസ്റ്റിലായത്. കുട്ടിയെ കാണാനില്ലെന്ന് മാതാവ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെയും കുട്ടിയെയും കരുവാറ്റ ഇ.വി.വായനശാലയ്ക്ക് സമീപത്ത് നിന്നും കണ്ടെത്തി. കുട്ടിയുടെ മൊഴി എടുത്തപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.പെണ്‍കുട്ടിയുടെ അയല്‍വാസിയുടെ വീടിനടുത്ത് വച്ച് കണ്ട് പരിചയമായ പ്രതി ഇന്‍സ്റ്റഗ്രാം വഴി തുടര്‍ച്ചയായി മെസ്സേജുകള്‍ അയച്ചും ഫോണിലൂടെ നിരന്തരം വിളിച്ചും കുട്ടിയെ വശീകരിച്ച് കഴിഞ്ഞ ജൂലൈയില്‍ വിളിച്ചിറക്കിക്കൊണ്ടു പോയി പീഡിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ പ്രതി ഫോണ്‍ വിളിച്ച് നിര്‍ബന്ധിച്ച് കുട്ടിയുടെ വീട്ടുകാരറിയാതെ വിളിച്ചിറക്കി ക്കൊണ്ടുപോകുകയിരുന്നു.തുടര്‍ന്ന് പോക്‌സോ നിയമ പ്രകാരം അടൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. ശ്രീകുമാര്‍ കേസെടുത്തു. പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ എസ്.ഐ. രാധാകൃഷ്ണന്‍, എ.എസ്.ഐ മാരായ മഞ്ജുമോള്‍, വിനോദ്, അഭിലാഷ്, സി.പി.ഒ ബൈജു എന്നിവര്‍ അടങ്ങുന്ന സംഘമാണ് കേസിന്റെ തുടര്‍അന്വേഷണം നടത്തുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *