12 കാരന്‍ സാജിറിനെ കാണാതായത് കഴിഞ്ഞ 12 ന്. അന്വേഷണം ഊര്‍ജ്ജിതമെന്ന് പോലീസ്
ഡിസംബര്‍ 12നാണ് അസം സ്വദേശിയായ സജിത കാത്തൂരിന്റെ മകന്‍ സജര്‍ ഉളിനെ കാണാതായത്. വാഴക്കാട് വട്ടപ്പാറയില്‍ നിന്നാണ് 12 വയസുള്ള ഈ കുട്ടിയെ കാണാതായത്. സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്.കൊണ്ടോട്ടി എസിപി ബി കാര്‍ത്തിക്കിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. പ്രദേശത്ത് ഒന്നിലധികം തവണ ജനകീയ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.വീട്ടില്‍ വഴക്കുണ്ടാക്കിയ മകന്‍ 12ാം തീയ്യതി രാവിലെ എട്ടരയ്ക്ക് കടയിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങുകയായിരുന്നു. ജാര്‍ഖണ്ഡിലുള്ള പിതാവിന്റെയോ മറ്റ് ബന്ധുക്കളുടെയോ വീട്ടിലേക്ക് എത്തിയിരിക്കാമെന്ന വിശ്വാസത്തിലായിരുന്ന സജിത.എന്നാല്‍ അവിടെ എത്തിയില്ലെന്ന് അറിഞ്ഞതോടെ 18ാം തീയ്യതി പരാതി നല്‍കുകയായിരുന്നു. കാണാതാകുന്ന സമയത്ത് നീല നിറത്തിലുള്ള ഷര്‍ട്ടാണ് കുട്ടി ധരിച്ചിരുന്നത്.




