February 5, 2026

നാളെ അര്‍ദ്ധരാത്രിവരെ ബാറില്‍ കുടിക്കാം, സര്‍ക്കാരിന്റെ പുതുവത്സര സമ്മാനം

  • December 30, 2025
  • 0 min read
നാളെ അര്‍ദ്ധരാത്രിവരെ ബാറില്‍ കുടിക്കാം, സര്‍ക്കാരിന്റെ പുതുവത്സര സമ്മാനം

തിരുവനന്തപുരം : പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി നാളെ ബാറുകളുടെ പ്രവര്‍ത്തന സമയം ഒരു മണിക്കൂര്‍ കൂട്ടി. നാളെ രാത്രി 12 വരെ ബാറുകള്‍ പ്രവര്‍ത്തിക്കും.രാവിലെ 11 മുതല്‍ രാത്രി 11വരെയാണ് ബാറുകളുടെ പ്രവര്‍ത്തന സമയം.ബാര്‍ ഹോട്ടല്‍ ഉടമകളുടെ ആവശ്യത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഒരു മണിക്കൂര്‍ സമയം നീട്ടി ഉത്തരവ് ഇറക്കിയത്.പുതുവത്സരാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്താകെയുള്ള ബാര്‍ ഹോട്ടലുകളില്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.അതിന്റെ ഭാഗമായി ബാര്‍ ഹോട്ടല്‍ ഉടമകള്‍ ഇത്തരമൊരു ആവശ്യം സര്‍ക്കാരിന് മുന്നില്‍ എത്തിച്ചിരുന്നു. മാത്രമല്ല, വിനോദ സഞ്ചാരികളുടെ വരവ് കൂടി കണക്കിലെടുത്താണ് നാളെ ഒരു മണിക്കൂര്‍ സമയം നീട്ടിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.ക്രമസമാധാന പ്രശ്‌നങ്ങളില്ലാതെ ശ്രദ്ധിക്കണമെന്നും ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.അത്തരം പ്രശ്‌നങ്ങളുണ്ടായാല്‍ ബാര്‍ ഹോട്ടലുകള്‍ പൂട്ടിക്കും.അല്ലാത്ത പക്ഷം ബാറുകള്‍ 12 വരെ തുറന്ന് പ്രവര്‍ത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *