February 5, 2026

പന്നിക്കെണിയില്‍ നിന്നും വൈദ്യുതാഘാതമേറ്റ് മധ്യവയസ്‌കന്‍ മരിച്ച സംഭവം: പൊലീസ് കേസെടുത്തു

  • December 27, 2025
  • 0 min read
പന്നിക്കെണിയില്‍ നിന്നും വൈദ്യുതാഘാതമേറ്റ് മധ്യവയസ്‌കന്‍ മരിച്ച സംഭവം: പൊലീസ് കേസെടുത്തു

പാലോടിന് സമീപം പന്നിക്കെണിയില്‍ നിന്നും വൈദ്യുതാഘാതമേറ്റ് മധ്യവയസ്‌കന്‍ മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. ദൈവപ്പുര മുത്തിക്കാമല തടത്തരികത്തു വീട്ടില്‍ വില്‍സണെ ആയിരുന്നു കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ ആടിന് തീറ്റയെടുക്കാന്‍ പോകും വഴി മരിച്ച നിലയില്‍ കണ്ടത്.ഇല വെട്ടാന്‍ പോയതായിരുന്നു വില്‍സണ്‍. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇക്ബാല്‍ കോളജിന് പിന്‍ഭാഗത്തുള്ള പുരയിടത്തില്‍ വില്‍സണെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപവാസി പന്നിക്കെണി സ്ഥാപിച്ച് അതിലേക്ക് വീട്ടില്‍ നിന്ന് അനധികൃതമായി വൈദ്യുതി കടത്തി വിട്ടിരുന്നു. ഈ കമ്പിയില്‍ തട്ടിയാണ് വില്‍സണ്‍ മരിച്ചതെന്നാണ് വിവരം. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിട്ടുള്ളത്.വൈദ്യുത വകുപ്പിന്റെ റിപ്പോര്‍ട്ട് കിട്ടിയശേഷം മറ്റു വകുപ്പുകള്‍ കൂടി ചുമത്താനാണ് പൊലീസ് തീരുമാനം. പെരിങ്ങമ്മല ഇലക്ട്രിക്കല്‍ സെഷനിലുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *