കടുത്ത ശൈത്യം യുഎസില്‍ ആയിരത്തിലേറെ വിമാനങ്ങള്‍ റദ്ദാക്കി
അതിശക്തമായ ശീതക്കാറ്റിനെത്തുടര്‍ന്ന് യുഎസില്‍ ആയിരത്തിലേറെ വിമാന സര്‍വീസുകള്‍ ഇന്നലെ മാത്രം റദ്ദാക്കി. 4,000 സര്‍വീസുകള്‍ വൈകുകയും ചെയ്തുവെന്നാണ് വിമാന ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്‌ലൈറ്റ് അവേയറില്‍ നിന്നുള്ള വിവരം. തിരക്കേറിയ അവധിക്കാലത്ത് സര്‍വീസുകള്‍ റദ്ദാക്കിയതും വൈകിയതും യാത്രക്കാരെ വന്‍ പ്രതിസന്ധിയിലാക്കി. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളം, നെവാര്‍ക്ക് ലിബര്‍ട്ടി അന്താരാഷ്ട്ര വിമാനത്താവളം, ലാഗ്വാര്‍ഡിയ വിമാനത്താവളം എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങളെയാണ് ശീതക്കാറ്റ് കാര്യമായി ബാധിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അമേരിക്കന്‍ എയര്‍ലൈന്‍സ്, യുണൈറ്റഡ് എയര്‍ലൈന്‍സ്, ജെറ്റ്ബ്ലൂ എയര്‍വേയ്സ് തുടങ്ങിയ വിമാനക്കമ്ബനികള്‍ യാത്രാതടസം നേരിട്ട യാത്രക്കാര്‍ക്ക് ചില ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്, വെള്ളിയാഴ്ച ഉച്ചയോടെ മഞ്ഞുവീഴ്ച ശക്തമാകുമെന്ന മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിരുന്നു. ചില പ്രദേശങ്ങളില്‍ ഇന്ന് രാവിലെ വരെ റോഡുമാര്‍ഗം യാത്ര ചെയ്യുന്നതിനും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കടുത്ത ശീതക്കാറ്റ് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ ദൂര യാത്രകള്‍ മാറ്റി വയ്ക്കണമെന്നാണ് അധികൃതര്‍ അറിയിച്ചത്.



