സാമ്പത്തിക തര്‍ക്കം മദ്ധ്യവയസ്‌കന്‍് വെട്ടേറ്റു മരിച്ചു, :കൊന്നത് സഹോദരന്റെ മക്കൾ
ഇടുക്കി നെടുങ്കണ്ടത്ത് മദ്ധ്യവയസ്‌കന്‍ വെട്ടേറ്റു മരിച്ചു, തമിഴ്നാട് കോമ്‌ബൈ സ്വദേശിയും ഭോജന്‍മ്പനിയില്‍ താമസക്കാരനുമായ മുരുകേശന്‍ (55) ആണ് കൊല്ലപ്പെട്ടത്. സഹോദരന്റെ മക്കളാണ് കൊന്നത് എന്നാണറിയുന്നത്. ഇടുക്കി പൊന്നാംകാണിക്ക് സമീപം നെടുകണ്ടം ഭോജന്‍കമ്ബനിയിലാണ് സംഭവം. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മുരുകേശന്‍ താമസിക്കുന്ന വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.മുരുകേശന്റെ സഹോദരന്റെ മക്കളായ ഭുവനേശ്വര്‍, വിഘ്നേശ്വര്‍ എന്നിവരാണ് കൊല നടത്തിയതെന്നാണ് സൂചന. മുരുകേശന്റെ വീടിന് സമീപമാണ് ഇവര്‍ താമസിക്കുന്നത്, ഇരുകൂട്ടരും തമ്മില്‍ സാമ്ബത്തിക തര്‍ക്കം നിലനിന്നിരുന്നു. ഇതിനെച്ചൊല്ലിയുള്ള പ്രശ്നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് അറിയുന്നത്.
