നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറുകളില്‍ ഇടിച്ച് 4 പേര്‍ക്ക് പരുക്ക്
നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറുകളില്‍ ഇടിച്ച് 4 പേര്‍ക്ക് പരുക്കേറ്റു. താമരശ്ശേരി വട്ടക്കുണ്ട് പാലത്തിന് സമീപം നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറുകളില്‍ ഇടിച്ച് 4 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റസ്‌കൂട്ടര്‍ യാത്രികരായ കളരാന്തിരി സ്വദേശി അഖില (38), ആര്യന്‍ (7), ആലേഘ് (1) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും, കുടുക്കില്‍ ഉമ്മരം സ്വദേശി അന്‍ഷന്‍ (33)നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു, വൈകീട്ട് 5 മണിയോടെയായിരുന്നു അപകടം.
