ഗൃഹനാഥനെ തടഞ്ഞുനിര്‍ത്തി എ ടി എം കാര്‍ഡ് പിടിച്ചുവാങ്ങി പണം കവര്‍ന്നു
ഗൃഹനാഥനെ തടഞ്ഞുനിര്‍ത്തി എ ടി എം കാര്‍ഡ് പിടിച്ചുവാങ്ങി ഒരു സംഘം പണം കവര്‍ന്നുകാസര്‍ഗോഡ് നെല്ലിക്കുന്നിലാണ് സംഭവം.ആലമ്പാടി സ്വദേശി കമറുദ്ധീന്റെ 10100 രൂപയാണ് നഷ്ടമായത്.സംഭവത്തില്‍ മൂന്ന് പേരെ കാസര്‍കോട് ടൗണ്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.ബുധനാഴ്ച രാത്രി 11.30 നാണു സംഭവം.നെല്ലിക്കുന്നില്‍ വെച്ച് നാലംഗ സംഘം തടഞ്ഞു നിര്‍ത്തി പേഴ്‌സും എ ടി എമ്മും പാസ്സ് വേര്‍ഡും ഭീഷണിപ്പെടുത്തി വാങ്ങുകയായിരുന്നുവെന്നാണ് പരാതി.എ ടി എമ്മില്‍ നിന്നും 99000 രൂപയും പേഴ്‌സില്‍ ഉണ്ടായിരുന്ന 2000 രൂപയുമാണ് കൈക്കലാക്കിയത്.കമറുദ്ധീനെ കൊല്ലുമെന്ന് ഭീഷണപ്പെടുത്തിയെന്നും പരാതിയുണ്ട്. സംഭവത്തില്‍ കാസര്‍ഗോഡ് ടൗണ്‍ പോലീസ് അന്വേഷണം തുടങ്ങി.തടഞ്ഞു നിര്‍ത്തി ബലമായി എടിഎം കാര്‍ഡ് വാങ്ങി ഒരു ലക്ഷം രൂപ കവര്‍ന്നു; കാസര്‍കോട് മൂന്ന് പേര്‍ കസ്റ്റഡിയില്‍
