വേദിയില്‍ സൗഹൃദ ഗുസ്തി: മാധ്യമപ്രവര്‍ത്തകനെ തോല്‍പ്പിക്കാനിറങ്ങിയ ബാബയ്ക്ക് തിരിച്ചടി
എളുപ്പത്തില്‍ ജയിക്കാമെന്ന് കരുതിയ ബാബയ്ക്ക് കിട്ടിയ എട്ടിന്റെ പണിബാബ രാംദേവും മാധ്യമപ്രവര്‍ത്തകനും തമ്മില്‍ വേദിയില്‍ നടന്ന ഗുസ്തി മത്സരത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.പ്രമുഖ മാധ്യമസ്ഥാപനം സംഘടിപ്പിച്ച ചടങ്ങിനിടെയായിരുന്നു 59കാരനായ രാംദേവ് വേദിയിലുണ്ടായിരുന്ന എഡിറ്ററെ ഗുസ്തിക്ക് വെല്ലുവിളിച്ചത്.എന്നാല്‍ താന്‍ വെല്ലുവിളിച്ചത് സാധാരണക്കാരനെയല്ല, മറിച്ച് ഗുസ്തി പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുള്ള ഒരാളെയാണെന്ന് രാംദേവ് വൈകിയാണ് തിരിച്ചറിഞ്ഞത്.ബാബ രാംദേവ്യും ഒരു മാധ്യമപ്രവര്‍ത്തകനും തമ്മില്‍ വേദിയില്‍ നടന്ന അപ്രതീക്ഷിത ഗുസ്തി മത്സരത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.പ്രമുഖ മാധ്യമസ്ഥാപനം സംഘടിപ്പിച്ച ചടങ്ങിനിടെയായിരുന്നു 59 വയസ്സുള്ള രാംദേവ് വേദിയിലുണ്ടായിരുന്ന എഡിറ്ററെ ഗുസ്തിക്ക് വെല്ലുവിളിച്ചത്.എന്നാല്‍, താന്‍ വെല്ലുവിളിച്ചത് സാധാരണക്കാരനെയല്ല, ശക്തമായ ഗുസ്തി പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുള്ള ഒരാളെയാണെന്ന് രാംദേവ് പിന്നീട് മാത്രമാണ് തിരിച്ചറിഞ്ഞത്.മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകനായ ജയദീപ് കര്‍ണിക് ആയിരുന്നു രാംദേവിന്റെ എതിരാളി. രാംദേവ് മത്സരം ജയിക്കാന്‍ ശ്രമിച്ചെങ്കിലും ജയദീപ് വഴങ്ങാന്‍ തയ്യാറായില്ല.ഇടയ്ക്കിടെ രാംദേവ് ജയദീപിനെ നിലത്താഴ്ത്തിയെങ്കിലും, തന്ത്രപരമായ നീക്കങ്ങളിലൂടെ അദ്ദേഹം തിരിച്ചുവന്നു.ഒടുവില്‍ മത്സരം സൗഹൃദപരമായി അവസാനിക്കുകയും ഇരുവരും ചിരിച്ചുകൊണ്ട് കൈകൊടുത്ത് പിരിയുകയും ചെയ്തു.ജയദീപ് കര്‍ണിക്കിന്റെ കുടുംബം ശക്തമായ ഗുസ്തി പാരമ്പര്യമുള്ളതാണ്. അദ്ദേഹത്തിന്റെ പിതാവ് സുഭാഷ് കര്‍ണിക് മധ്യപ്രദേശിലെ പ്രശസ്തനായ ഗുസ്തിക്കാരനായിരുന്നു.മുത്തച്ഛന്‍ രംഗനാഥും പേരുകേട്ട ഗുസ്തിക്കാരനായിരുന്നു. വീഡിയോ വൈറലായതോടെ സംഭവത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്.ഈ പ്രായത്തിലും ബാബ രാംദേവിന്റെ ശാരീരികക്ഷമത അതിശയിപ്പിക്കുന്നതാണ്” എന്ന് ചിലര്‍ അഭിപ്രായപ്പെടുമ്പോള്‍, ‘എളുപ്പത്തില്‍ ജയിക്കാമെന്ന് കരുതിയ ബാബയ്ക്ക് കിട്ടിയ എട്ടിന്റെ പണിയാണ് ഇത്” എന്ന് മറ്റുചിലര്‍ പരിഹസിക്കുന്നു.
