February 5, 2026

പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. രോഹിത് ശശിധരനെ അരയംപറമ്പ് കുടുംബ സംഗമത്തിൽ ആദരിച്ചു

  • December 22, 2025
  • 0 min read
പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. രോഹിത് ശശിധരനെ അരയംപറമ്പ് കുടുംബ സംഗമത്തിൽ ആദരിച്ചു

എടപ്പാൾ.:എടപ്പാൾ ഹോസ്പിറ്റലിലെ *പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ: രോഹിത് ശശിധരനെ* അരയംപറമ്പ് കുടുംബ സംഗമത്തിൽ വെച്ച് ആദരിച്ചു.. മെഡിക്കൽ കോളേജ് ഇ എൻ.ടി. റിട്ടയേർഡ് പ്രൊഫസർ ഡോ: വിനയകുമാർ പൊന്നാടയും ശിലാഫലകവും നൽകിയാണ് ആദരിച്ചത്. മെഡിമിക്സ് എ.വി.എ ഗ്രൂപ്പ്‌ ചെയർമാനും അരയംപറമ്പ് ക്ഷേത്രക്കമ്മറ്റി രക്ഷാധികാരി കൂടിയായ എ.വി. അനൂപ് അദ്ധ്യക്ഷത വഹിച്ചു..*ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു*. ഡയറക്ടറും സ്ക്രിപ്റ്റ് റൈറ്ററുമായ റെജീൻ എസ് ബാബുവിനേയും പ്രസിഡന്റ് എ.എം പ്രംബുഷനേയും ചടങ്ങിൽ അനുമോദിച്ചു. . സംഘാടക സമിതി ചെയർമാൻ എ.പി. ഗിരിജാ ശങ്കർ സ്വാഗതം പറയുകയും വൈസ് പ്രസിഡന്റ് എ.എസ് ചന്ദ്രദാസ് നന്ദിയും രേഖപ്പെടുത്തി.. എ.കെ കലാധരൻ ഉന്നത വിജയി കൾക്ക് ഉപഹാര സമർപ്പണവും എ.ബി. രാജീവ് കലാപ്രതിഭകൾക്ക് സമ്മാനദാനം നടത്തി.. കുമാരി സാത്മികയും ഹൃദികയും ചടങ്ങിൽ പ്രാർത്ഥന ചൊല്ലി. ഡോ: രോഹിത് ശശിധരൻ, റെജിൻ എസ് ബാബു, എ.എം. പ്രേം ബുഷൻ എന്നിവർ മറുപടി പ്രസംഗം നടത്തി…കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, തുടർന്ന് സൗഹൃദ സദസ്സ് എന്നിവയോടെ പരിപാടിക്ക് സമാപനം കുറിച്ചു..വാർത്തകണ്ണൻ പന്താവൂർ9846452183

Leave a Reply

Your email address will not be published. Required fields are marked *