February 6, 2026

ചാമക്കാല ബീച്ചില്‍ ജീപ്പ് മറിഞ്ഞ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

  • December 21, 2025
  • 0 min read
ചാമക്കാല ബീച്ചില്‍ ജീപ്പ് മറിഞ്ഞ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ചെന്ത്രാപ്പിന്നി: ചാമക്കാല കടപ്പുറത്ത് ജീപ്പ് മറിഞ്ഞ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. ചാമക്കാല രാജീവ് റോഡില്‍ പള്ളിത്തറവീട്ടില്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് സിനാന്‍ (14) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറരയോടെ ചാമക്കാല രാജീവ് റോഡ് ബീച്ചില്‍ വെച്ചാണ് സംഭവം, കൂട്ടുകാരനുമൊത്ത് കടപ്പുറത്ത് എത്തിയതായിരുന്നു സിനാന്‍. ഈ സമയത്ത് പരിചയമുള്ള ഒരാള്‍ കടപ്പുറത്ത് ജീപ്പ് ഓടിക്കുന്നത് കണ്ട് ഇതില്‍ കയറിയിരുന്നു. ഓട്ടത്തിനിടെ ജീപ്പ് നിയന്ത്രണം തെറ്റി മറിഞ്ഞാണ് അപകടമുണ്ടായത്. തെറിച്ചു വീണ സിനാന്‍ വാഹനത്തിനടിയില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍ തന്നെ പുറത്തെടുത്ത് ഇതേ വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സിനാന്‍ മരിച്ചിരുന്നു. കൂടെ ഉണ്ടായിരുന്ന കൂട്ടുകാരനും ചെറിയ പരുക്കുണ്ട്. ചാമക്കാല ഗവ. മാപ്പിള സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സിനാന്‍.ഖബറടക്കം തിങ്കളാഴ്ച ചാമക്കാല ജുമാ മസ്ജിദില്‍.മാതാവ്: സാബിറ ( ലൈബ്രേറിയന്‍ അസ്മാബി കോളജ്)സഹാദരങ്ങള്‍: മുഹമ്മദ് ഇര്‍ഫാന്‍, മുഹമ്മദ് സിയാന്‍

Leave a Reply

Your email address will not be published. Required fields are marked *