കോഴിക്കോട് ഇരുമ്പ് തോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: പൂതാടി ഇരുമ്പ് തോട്ടിയുപയോഗിച്ച് അടയ്ക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു.കോഴിക്കോട് തിരുവമ്പാടി കല്ലുരുട്ടി കാടായി കണ്ടത്തിന്‍ മൊയ്ദിന്റെ മകന്‍ പി.പി അബ്ദുള്‍ റഫീഖ് (46) ആണ് മരിച്ചത്. പൂതാടിയില്‍ ഇന്ന് വൈകിട്ടാണ് സംഭവം. മൃതദേഹം കത്തികരിഞ്ഞ നിലയിലാണ്. അടക്കാ തോട്ടം പാട്ടത്തിനെടുത്ത് തൊഴിലാളികളെ കൊണ്ട് വിളവെടുപ്പിക്കുന്ന ജോലിയിലായിരുന്നു റഫീഖ്, ഇതിനിടെയാണ് ഷോക്കേറ്റത്. പോലീസ സ്ഥലത്തെത്തി മേല്ഡ നടപടികള്‍ സ്വീകരിച്ചു.

