March 14, 2026

ഡ്യൂപ്ലിക്കേറ്റ് നോട്ട് കൊണ്ട് സാധനം വാങ്ങി;ആര്‍ട്ട് അസിസ്റ്റന്റ് അറസ്റ്റില്‍

  • December 19, 2025
  • 0 min read
ഡ്യൂപ്ലിക്കേറ്റ് നോട്ട് കൊണ്ട് സാധനം വാങ്ങി;ആര്‍ട്ട് അസിസ്റ്റന്റ് അറസ്റ്റില്‍

സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഡ്യൂപ്ലിക്കേറ്റ് നോട്ട് ഉപയോഗിച്ച് സാധനം വാങ്ങിയ സിനിമാ ആര്‍ട്ട് അസിസ്റ്റന്‍ഡ് അറസ്റ്റില്‍. ആലപ്പുഴ പൂച്ചാക്കല്‍ സ്വദേശി വളവില്‍ചിറ ഷല്‍ജി(50)യെയാണ് കുറ്റിപ്പുറം പൊലീസ് പിടികൂടിയത്.ബുധനാഴ്ച തവനൂര്‍ റോഡിലെ ഒരു കടയില്‍ നിന്നാണ് ഇയാള്‍ 500 രൂപയുടെ ഡ്യൂപ്ലിക്കേറ്റ് നോട്ട് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിയത്. സംശയം തോന്നിയ കടയുടമ ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ ഇയാള്‍ അവിടെ നിന്ന് കടന്നുകളഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാര്‍ ഷല്‍ജിയെ പിന്തുടര്‍ന്ന് പിടികൂടി കുറ്റിപ്പുറം പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പ്രതിയുടെ താമസസ്ഥലത്തെത്തി പരിശോധന നടത്തുകയും 500 രൂപയുടെ 391 ഡ്യൂപ്ലിക്കേറ്റ് നോട്ടുകള്‍ കണ്ടെത്തിയിരുന്നു

റിപ്പോർട്ട്‌ മധു

Leave a Reply

Your email address will not be published. Required fields are marked *