മകൻ കുടം കൊണ്ടടിച്ച് പിതാവിനെ കൊലപ്പെടുത്തി
് ഇലിനോയിലെ ഷോംബര്‍ഗില്‍ മകന്‍ 67 വയസുള്ള പിതാവിനെ കൂടം കൊണ്ടടിച്ചു കൊന്നതായി കേസ്. അഭിജിത് പട്ടേലിന്റെ (28) മേല്‍ കരുതിക്കൂട്ടിയുള്ള കൊല ചുമത്തി അറസ്റ്റ് ചെയതിട്ടുണ്ട. അഭിജിത് മാനസിക രോഗിയാണ് എന്നുപറപ്പെടുന്നു. നവംബര്‍ 29നു പുലര്‍ച്ചെ 5:42നു അച്ഛന്‍ അനുപം പട്ടേലിനെയും മകനെയും വീട്ടില്‍ ഇരുത്തി ‘അമ്മ ജോലിക്കു പോയ സമയത്താണ് അദ്ദേഹം ആക്രമിക്കപ്പെട്ടതെന്നു കുക്ക് കൗണ്ടി പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു. കടുത്ത പ്രമേഹം കൊണ്ട് ജോലിക്കു പോകാതിരിക്കുന്ന പട്ടേല്‍ പതിവായി 8 മണിക്ക് ഭാര്യയെ വിളിച്ചു രക്തത്തിലെ പഞ്ചസാരയുടെ അളവ് അറിയിച്ചിരുന്നു. എന്നാല്‍ അന്ന് അദ്ദേഹം വിളിച്ചില്ല.എന്നാല്‍ അദ്ദേഹത്തിന്റെ ഗ്‌ളൂക്കോസ് മോണിറ്റര്‍ ഭാര്യയുടെ ഫോണില്‍ കണക്റ്റ് ചെയ്തിരുന്നതു കൊണ്ട് ഷുഗര്‍ ലെവല്‍ കുത്തനെ താഴുന്നു എന്നവര്‍ കണ്ടെത്തി. ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതെ വന്നപ്പോള്‍ അവര്‍ പത്തരയോടെ വീട്ടിലേക്കു മടങ്ങി.11 മണിയോടെ രക്തം വാര്‍ന്ന നിലയില്‍ അദ്ദേഹത്തെ ബെഡ് റൂമില്‍ കണ്ടെത്തുകയായിരുന്നു. ‘അച്ഛന്റെ കാര്യം ഞാന്‍ ശരിയാക്കിയിട്ടുണ്ട്’ എന്നാണ് മകന്‍ അഭിജിത് അമ്മയോട് പറഞ്ഞത്.അവര്‍ പോലീസിനെ വിളിച്ചു. അനുപം പട്ടേല്‍ മരിച്ചുവെന്നു പോലീസ് അറിയിച്ചു.അദ്ദേഹത്തിനു തലയില്‍ രണ്ടു തവണ അടിയേറ്റിരുന്നുവെന്നു ഓട്ടോപ്‌സിയില്‍ കണ്ടെത്തി.പോലീസ് എത്തിയപ്പോള്‍ അഭിജിത് പട്ടേല്‍ കീഴടങ്ങി.പിതാവിനെ കൊല്ലേണ്ടത് മതപരമായ കടമ ആണെന്നു യുവാവ് പറഞ്ഞു. കുട്ടി ആയിരിക്കെ പിതാവ് തന്നോട് ലൈംഗിക അക്രമം കാട്ടിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.മാനസിക ചികിത്സയുടെ ചരിത്രമുള്ള അഭിജിത് പറയുന്നത് വെറും ഭാവനയാണെന്നു പ്രോസിക്യൂഷന്‍ പറയുന്നു.പിതാവിനെ കൊല്ലുമെന്നു മുന്‍പും ഭീഷണി മുഴക്കിയിട്ടുള്ള അഭിജിത്തിനു അദ്ദേഹത്തെ കാണാന്‍ പാടില്ലെന്ന നിരോധനം ഉണ്ടായിരുന്നു. ആ ഉത്തരവിനു 2027 ജനുവരി വരെ പ്രാബല്യമുണ്ടെങ്കിലും വീട്ടില്‍ താമസിക്കാന്‍ മാതാപിതാക്കള്‍ അനുമതി നല്‍കിയിരുന്നു.ജാമ്യം ഇല്ലാതെ കസ്റ്റഡിയില്‍ കഴിയുന്ന അഭിജിത്തിനു അമ്മയെ കാണാനും അനുമതിയില്ല. 19നു കോടതിയില്‍ ഹാജരാക്കും.



