March 22, 2026

സ്വാതന്ത്ര സ്ഥാനാർഥി ഹുസൈൻ തട്ടത്താഴത്തിന് 98 വോട്ടിന്റെ ജനപിന്തുണ

  • December 17, 2025
  • 0 min read
സ്വാതന്ത്ര സ്ഥാനാർഥി ഹുസൈൻ തട്ടത്താഴത്തിന് 98 വോട്ടിന്റെ ജനപിന്തുണ

ഒരു പാർട്ടിയുടെയും പക്ഷത്തിന്റെയും പിന്തുണയില്ലാതെ നാട്ടിലെ ജന ജീവിതം ദുസ്സഹമാക്കിയ തൃത്താല കരിമ്പന കടവ് ബീവറേജ് വിരുദ്ധ സമരനായകന് 98 വോട്ടിന്റെ അംഗീകാരം എ എൽ എഫ്, യു ഡി എഫ്, ബിജെപി സ്ഥാനാർഥികൾ ശക്തമായ മത്സരം കാഴ്ചവെച്ച തൃത്താല തലയണ പറമ്പ് വാർഡ് ഒമ്പത്തിൽ നിന്നാണ് മദ്യ വർജന സമിതി പാലക്കാട്‌ ജില്ലാ അധ്യക്ഷനും ഭാരതപ്പുഴ സംരക്ഷണ സമിതി കോഡിനെറ്ററും അക്ഷരജാലകം ബുക്സ് ഡയറക്റ്ററുമായ ഹുസൈൻ സ്വയം നടത്തിയ പ്രചരണത്തിലൂടെ വലിയ വിഭാഗം വോട്ടർ മാരുടെ അംഗീകാരം നേടിയെടുത്തത്.നാടിന്റെ സമാധാനം കരയുകയും നാടിനെ മാലിന്യപ്പെടുത്താൻ കാരണവുമായ ബീവറേജ് ഔട്ട്‌ ലെറ്റ്‌ പൂട്ടുന്നത് വരെ നിയമ സമര പോരാട്ടം തുടരുമെന്നും പുഴ സംരക്ഷണം ഉറപ്പ് വരുത്തുമെന്നും, ഹുസൈൻ തട്ടത്താഴത്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *