യുവാവിനെ കാണാനില്ലെന്ന് പരാതി
ആലപ്പുഴ :വിദേശത്ത് നിന്ന് എത്തിയ യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ബുധനൂര്‍ പടിഞ്ഞാറ് കൈലാസം വീട്ടില്‍ വിഷ്ണു നായരെയാണ് (34) കാണിനില്ലെന്ന് കാട്ടി ബന്ധുക്കള്‍ മാന്നാര്‍ പൊലീസില്‍ പരാതി നല്‍കിയത്.ചെട്ടികുളങ്ങരയിലുള്ള പ്രതിശ്രുത വധുവിനെ കാണാനായി ബുധനൂരിലെ വീട്ടില്‍ നിന്ന് പോയ വിഷ്ണുവിനെക്കുറിച്ച് പിന്നീട് ഒരു വിവരവും ഇല്ലെന്നും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യിരിക്കുകയാണെന്നും ബന്ധുക്കള്‍ പറഞ്ഞു. മാന്നാര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
റിപ്പോർട്ട് മധു
