നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് ഇടിച്ചു: യുവാവിന് ദാരുണാന്ത്യം
അപകടത്തിൽ ബൈക്ക് 2 കഷ്‌ണമായി. നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് റോഡരികിലെ താഴ്ചയിലേക്ക് ഇടിച്ചിറങ്ങി.
മാനന്തവാടി തവിഞ്ഞാൽ റൂട്ടിൽ ഒഴക്കോടിക്ക് സമീപം വാഹനാപകടത്തിൽ യുവാവ് മരിച്ചു. വാളാട് പെട്രോൾ പമ്പിലെ ജീവനക്കാരനായ കാട്ടിമൂല മാന്തോപ്പിൽ ആദിത്യൻ (27) ആണ് മരിച്ചത്.
യുവാവ് സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ടാറ്റ പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. പിക്കപ്പ് ഡ്രൈവര്‍ ഗോകുലിനും പരിക്കേറ്റിട്ടുണ്ട്. ഇന്ന് വൈകീട്ട് 4 മണിയോടെയായിരുന്നു സംഭവം. ഉടൻ തന്നെ ഇരുവരേയും മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശി പ്പിച്ചുവെങ്കിലും ഗുരുതമയായി പരിക്കേറ്റ ആദിത്യനെ രക്ഷിക്കാൻ ആയില്ല.




