March 14, 2026

ആറാട്ടുപുഴയിൽ കടന്നൽ കുത്ത് ഏറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

  • December 15, 2025
  • 0 min read
ആറാട്ടുപുഴയിൽ കടന്നൽ കുത്ത് ഏറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

ആലപ്പുഴ :ആറാട്ടുപുഴ കള്ളിക്കാട് ശശിഭവനം വീട്ടിൽ കനകമ്മയാണ് കടന്നൽ കുത്തേറ്റു മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് പശുവിനു തീറ്റ നൽകികൊണ്ടിരിക്കുമ്പോൾ വീടിനു സമീപം ഉണ്ടായിരുന്ന കടന്നൽ കൂട്ടിൽ നിന്നും ഇരച്ചെത്തിയ കടന്നൽ കൂട്ടം കനകമ്മയെ ആക്രമിച്ചു മുഖമാസകലം കുത്തി പരിക്കേൽപ്പിക്കുകയുണ്ടായി. ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് ഉടൻതന്നെ സമീപത്ത് ജോലിചെയ്തിരുന്നവർ ഓടി എത്തി കടന്നലുകളെ തുരത്തി ഓടിക്കുകയും, അവശനിലയിൽ ആയ കനകമ്മയെ (79)മെഡിക്കൽ കോളേജിൽ എത്തിക്കുകയുണ്ടായി. 13ന് വെളുപ്പിന് മരണമടഞ്ഞു. 38ൽപ്പരം കുത്തുകൾ ഏറ്റതായി ഡോക്ടർ മാർ പറഞ്ഞു.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *