പൊലീസ് വാഹനം അപകടത്തില്‍പ്പെട്ടു
ചെങ്ങന്നൂര്‍ : തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസ് വാഹനം അപകടത്തില്‍പ്പെട്ടു. തൃശൂരില്‍ നിന്നും ഇലക്ഷന്‍ ഡ്യൂട്ടി കഴിഞ്ഞ് കൊല്ലത്തേക്ക് വരുകയായിരുന്ന പോലീസിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. എസ്എപിയിലെ 15 പൊലീസുകാരും കെഎപിയിലെ 15 റിക്രൂട്ട് പൊലീസുകാരുമാണ് ബസില്‍ ഉണ്ടായിരുന്നത്. ചെങ്ങന്നൂരില്‍ വെച്ചായിരുന്നു അപകടം ഉണ്ടാത്. യാത്രക്കാരായി ഉണ്ടായിരുന്ന പോലീസുകാര്‍ എല്ലാവരും നിസാര പരിക്കുകളൊടെ രക്ഷപ്പെട്ടു.
