March 14, 2026

കെഎസ്ആർടിസി ബസ് കയറി യുവതിക്ക് ഭാരുണാന്ത്യം.

  • December 10, 2025
  • 1 min read
കെഎസ്ആർടിസി ബസ് കയറി യുവതിക്ക് ഭാരുണാന്ത്യം.

ഒന്നാം വിവാഹ വാർഷികാഘോഷത്തിന് ജോലി സ്ഥലത്തുനിന്ന് വീട്ടിലേയ്ക്ക് പുറപ്പെട്ട യുവതി വഴിമദ്ധ്യേ കെഎസ്ആർടിസി ബസ് കയറി ഭാരുണാന്ത്യം. എടത്വാ കുന്തിരിക്കൽ കണിച്ചേരിൽചിറ മെറീന (24) ആണ് മരിച്ചത്. അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ കോളമംഗലം ബ്യുവറേജസ് ഔട്ട്ലെറ്റിന് സമീപത്തു വെച്ചാണ് അപകടം. ബൈക്കും ബസും കൂട്ടിയിടിച്ചതിനെ തുടർന്ന് തെറിച്ചു വീണ മെറീനയുടെ മുകളിലൂടെ ബസ് കയറിയിറങ്ങിയാണ് ഭാരണാന്ത്യം സംഭവിച്ചത്. എറണാകുളം മാതാ അമ്യതാനന്ദമയി ആശുപതിയിൽ നേഴ്സായി ജോലി നോക്കുന്ന മെറീന 14 ന് ഒന്നാം വിവാഹ വർഷികം ആഘോഷിക്കുന്നതിനായി വീട്ടിലേയ്ക്ക് പുറപ്പെട്ടതാണ്. അമ്പലപ്പുഴയിൽ റെയിൽവേ സ്റ്റേഷനിൽ ട്രയിനിൽ എത്തിയ മെറീനയെ ഭർത്താവ് ഷാനോ കെ ശാന്തൻ ബൈക്കിലെത്തി വീട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഷാനോ കെ ശാന്തനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. എടത്വാ പോലീസ് മേൽനടപടി സ്വീകരിച്ചു.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *