മാവേലിക്കരയിൽ എക്സൈസിന്റെ എം ഡി എം എ വേട്ട; 32.466 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു
ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്കായി ബംഗളൂരുവിൽ നിന്ന് എത്തിച്ച 32.466 ഗ്രാം എം ഡി എം എയും 2.29 ഗ്രാം കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു.മാവേലിക്കര തൃപ്പെരുന്തുറ പടിഞ്ഞാറെ വഴി സ്വരൂപ് ഭവനിൽ സ്വരൂപ് (33) ആണ് എം ഡി എം എയും കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായത്.മാവേലിക്കര എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി എ സഹദുള്ളയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് എംഡി എം എയും കഞ്ചാവും പിടിച്ചെടുത്തത്.കണ്ടെടുത്ത മയക്കുമരുന്ന് വ്യാവസായിക അളവിലുള്ളതും 20 വർഷം തടവ് വരെ ലഭിക്കാവുന്ന കുറ്റകൃത്യവുമാണ്.
റിപ്പോർട്ട് അനീഷ് ചുനക്കര
