March 14, 2026

ചുനക്കര കോട്ടമുക്കിന് സമീപം അപകടം: ലോട്ടറി വിൽപ്പനക്കാരി അപകടത്തിൽ പെട്ടു

  • December 10, 2025
  • 0 min read
ചുനക്കര കോട്ടമുക്കിന് സമീപം അപകടം: ലോട്ടറി വിൽപ്പനക്കാരി  അപകടത്തിൽ പെട്ടു


ചുനക്കര:
ചുനക്കര കോട്ടമുക്കിന് സമീപം സംഭവിച്ച അപകടത്തിൽ ലോട്ടറി വിൽപ്പന നടത്തി പോന്ന ചുനക്കര വടക്ക് പാറകിഴക്കേതിൽ സരസ്വതിയമ്മ (57) അത്ഭുതകരമായി രക്ഷപ്പെട്ടു. മണ്ണ് കൊണ്ടുപോകുന്ന ലോറി ഒരു കാറിന്റെ സൈഡ് ഗ്ലാസ് ഭാഗത്ത് ഇടിച്ചതിനെ തുടർന്ന് കാർ നിയന്ത്രണം തെറ്റി സൈഡിലേക്ക് വെട്ടിച്ചുകയറുകയായിരുന്നു.

സൈഡിൽ ലോട്ടറി കച്ചവടം നടത്തിക്കൊണ്ടിരുന്ന സരസ്വതിയമ്മയുടെ ദിശയിലേക്കാണ് കാർ പാഞ്ഞത്. ഭാഗ്യം കൊണ്ട് കാർ സമീപമുള്ള മതിലിൽ ഇടിച്ചുനിന്നതിനാൽ വലിയ ദുരന്തം ഒഴിവായി. സംഭവത്തിൽ സരസ്വതിയമ്മയുടെ കുടയും കസേരയും തകർന്നു.

കൊല്ലം–ചെങ്ങന്നൂർ റോഡിൽ സൈഡ് കുറഞ്ഞ ഭാഗങ്ങളിൽ തുടർച്ചയായി അപകടങ്ങൾ സംഭവിക്കുന്നത് നാട്ടുകാരുടെ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.

റിപ്പോർട്ട്‌ അനീഷ് ചുനക്കര


Leave a Reply

Your email address will not be published. Required fields are marked *