December 8, 2025

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

  • December 6, 2025
  • 0 min read
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കാസർഗോഡ്: ബലാത്സംഗക്കേസിൽ പ്രതിയായ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താൽക്കാലികമായി തടയുകയും കേസ് വിശദമായി പരിഗണിക്കാൻ ഹൈക്കോടതി തീരുമാനിക്കുകയും ചെയ്തു. രാഹുൽ മാങ്കൂട്ടത്ത് സമർപ്പിച്ച അന്തിസിപ്പേറ്ററി ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതിയാണ് അറസ്റ്റ് ഒഴിവാക്കുന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.അറസ്റ്റിലേക്കുള്ള നീക്കങ്ങൾ ശക്തമായിരുന്ന സാഹചര്യത്തിലാണ് കോടതിയുടെ നിർണായക ഇടപെടൽ. കേസിൽ തുടർവാദം അടുത്ത ദിവസങ്ങളിൽ നടക്കും.കോടതി നൽകിയ സംരക്ഷണത്തോടെ രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ അറസ്റ്റ് ഭീഷണി കൂടാതെ അധികാരികൾക്ക് മുന്നിൽ ഹാജരാകാൻ സാധിക്കും. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ പ്രവർത്തനങ്ങൾ പൊലീസ് തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *