താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം തുടരുന്നു ; മരം കയറ്റുന്ന ക്രെയിൻ അപകടത്തിൽ പെട്ടു
താമരശ്ശേരി/വയനാട്: താമരശ്ശേരി ചുരത്തിൽ നടക്കുന്ന മരംമുറി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരുന്നു. മൾട്ടി ആക്സിൽ വാഹനങ്ങൾ ഒഴികെ മറ്റു വാഹനങ്ങൾ കടന്ന് പോവുന്നുണ്ടെങ്കിലും ക്രെയിൻ ഉപയോഗിച്ച് ലോറിയിലേക്ക് മരത്തടികൾ കയറ്റുന്നതിനാൽ ഗതാഗത തടസം നേരിടുന്നുണ്ട്.അത്യാവശ്യ യാത്രകാർ മറ്റു വഴികൾ ഉപയോഗിക്കുക.മരം കയറ്റുന്ന ജോലികൾ ചെയ്യുന്നതിനിടെ ക്രെയിൻ റോഡിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ചിട്ടുണ്ട്. ഡ്രൈവർക്ക് ചെറിയ പരിക്കുകൾ ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. അവിടെ വാഹനങ്ങൾ വൺവെ ആയി കടന്ന് പോവുന്നുണ്ട്.




