March 3, 2026

ബസിടിച്ച് സ്കൂട്ടർ യാത്രിക സുജിന മരിച്ചു

  • March 3, 2026
  • 0 min read

പെരളശേരിയെ നടുക്കിയ വാഹനാപകടം, ജോലിക്കായി പോകവെ ബസിടിച്ച് സ്കൂട്ടർ യാത്രിക സുജിനയ്ക്ക് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന സഹപ്രവർത്തക ചികിത്സയില്‍…കൂത്തുപറമ്പ്: ജോലിക്കു പോകുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികയായ ആശുപത്രി ജീവനക്കാരി മരിച്ചു. കണ്ണൂർ മിംസ് ആശുപത്രിയിലെ ജീവനക്കാരിയും കോട്ടയം തള്ളോട് വള്ളിൽ ഹൗസിൽ എം. സുജിന (42) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സഹപ്രവർത്തക പാനുണ്ട റോഡിലെ വാടക വീട്ടിൽ താമസിക്കുന്ന എം. ബിന്ദുവിനെ (48) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..തിങ്കളാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്. സുജിനയും, ബിന്ദുവും സ്കൂട്ടറിൽ ജോലിക്ക് പോകുന്നതിനിടെ പെരളശേരിയിൽ വെച്ച് കൂത്തുപറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിക്കുക ആയിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുജിനയെ ഉടൻ തന്നെ കണ്ണൂർ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ബിന്ദു ഇതേ ആശുപത്രിയിൽ ചികിത്സയില്‍ തുടരുകയാണ്.ഗുഡ്‌സ് ഓട്ടോ ഡ്രൈവറായ പി. രാജീവനാണ് സുജിനയുടെ ഭർത്താവ്. മക്കൾ ആഷിത്ത് രാജ്, ആഷിൽ രാജ്. മാലൂർ കുരുമ്പോളിയിലെ മമ്മത്ത് വസന്തൻ, മൂര്യൻ നളിനി ദമ്പതികളുടെ മകളാണ്..

Leave a Reply

Your email address will not be published. Required fields are marked *