March 3, 2026

മുൻ മന്ത്രി ജി. സുധാകരനെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

  • December 5, 2025
  • 0 min read
മുൻ മന്ത്രി ജി. സുധാകരനെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ആലപ്പുഴ::കമ്മ്യൂണിസ്റ്റ് നേതാവും മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ ജി. സുധാകരനെ പറവൂരിലെ വീട്ടിൽ എത്തി മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു.ഇന്നലെ രാത്രി 8 മണിക്ക് ശേഷമാണ് മുഖ്യമന്ത്രി സുധാകരന്റെ വീട്ടിൽ എത്തിയത്. വീട്ടിലെ ശുചിമുറിയിൽ വീണ് കാലിന് പരിക്ക് പറ്റിയതിനെ തുടർന്ന് ആരോഗ്യനില അറിയാനായിരുന്നു സന്ദർശനം.കഴിഞ്ഞ പിണറായി മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പിന് നേതൃത്വം നൽകിയ വ്യക്തിയാണ് ജി. സുധാകരൻ. ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *