കായംകുളം സ്വദേശി ബഹ്‌റൈനിൽ മരിച്ചു
ബഹ്‌റൈൻ: കായംകുളം പെരിങ്ങാല സ്വദേശി അനിൽ കുമാർ (47) ബഹ്‌റൈനിൽ മരണപ്പെട്ടു. സ്ട്രോക്ക് വന്നതിനെ തുടർന്ന് സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് ഇന്ന് (04/12/2025) പുലർച്ചെ മരണം സംഭവിച്ചത്. ഭൗതികശരീരം നാട്ടിൽ എത്തിക്കുന്നതിനുള്ള തുടർനടപടികൾ ആരംഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.
റിപ്പോർട്ട് അനീഷ് ചുനക്കര
