കായംകുളത്ത് മാതാപിതാക്കളെ മകൻ വെട്ടി പരിക്കേൽപ്പിച്ചു
കായംകുളം പുല്ലുകുളങ്ങര കളരിയ്ക്കൽ ജംഗ്ഷനിൽ മകൻ മാതാപിതാക്കളെ വെട്ടി പരിക്കേൽപിച്ചു. നടരാജനും ഭാര്യ സിന്ധുവിനുമാണ് പരുക്കേറ്ത്. .ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. വീട്ടിൽ ഉണ്ടായ തർക്കം വെട്ടേറ്റത്തിന് വഴിവച്ചതെന്നാണ് പ്രാഥമിക വിവരം. മകൻ കയ്യിലെ ആയുധം ഉപയോഗിച്ച് രണ്ടുപേരെയും ആക്രമിച്ചതായി പോലീസ് അറിയിച്ചു.പരിക്കേറ്റ ഇരുവരെയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ഞെട്ടലിലാണ്. പ്രതിയെ കണ്ടെത്താനും സംഭവത്തിന്റെ പശ്ചാത്തലം വ്യക്തമാക്കാനും പോലീസ് അന്വേഷണം ആരംഭിച്ചു.പുള്ളുകുളങ്ങര പോലീസ് സ്റ്റേഷൻ കേസ് രജിസ്റ്റർ ചെയ്ത് മേൽ നടപടികൾ സ്വീകരിച്ചു.
