നിയന്ത്രണം വിട്ട കാർ സ്വകാര്യ ബസിലടിച്ച് അപകടം. കാർ പൂർണമായി തകർന്നു.
ചൊവ്വൂരിൽ നിയന്ത്രണം വിട്ട കാർ സ്വകാര്യ ബസിലടിച്ച് അപകടം. കാർ പൂർണമായി തകർന്നു. ചൊവ്വൂർ ഇറക്കത്തിൽ ഇന്നുച്ചക്കാണ് സംഭവം. ചേർപ്പ് നിന്ന് വരികയായിരുന്ന കാർ എതിരെ വരികയായിരുന്ന ചീനിക്കാസ് ഗ്രൂപ്പിൻറെ പൂജ എന്ന ബസ്സിലാണ് ഇടിച്ചത്. ബസ് റോഡിൻറെ സൈഡിൽ നിർത്തിയെങ്കിലും കാർ ഇടിക്കുകയായിരുന്നു. കാർ പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത് പരിക്കേറ്റവരെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




