നോബിൾ മാത്യു താങ്കൾ കേരള കോൺഗ്രസിൽ അല്ല ബിജെപിയിലാണ്, ജീവിതം ബിജെപി യ്ക്ക് ഉഴിഞ്ഞു വച്ച ജോർജ് കുര്യനെ ആക്ഷേപിക്കാന്‍ തക്കവണ്ണം താങ്കള്‍ വളര്‍ന്നിട്ടില്ല.

നോബിള്‍ മാത്യുവിനോടാണ്, ഇത് താങ്കളുടെ പഴയ കേരള കോണ്‍ഗ്രസ് അല്ല, ബിജെപിയാണ്.താങ്കള്‍ ബിജെപിക്ക് വേണ്ടി ഒരുപാട്വെള്ളം കോരിയെന്നും വിറക് വെട്ടിയെന്നും ചാനലുകാരോട് പുലമ്പുന്നത് കേട്ടു. താങ്കള്‍ പാര്‍ട്ടിക്ക് വേണ്ടിയല്ല, താങ്കള്‍ക്ക് വേണ്ടിയാണ് ആ പണി ചെയ്തത്.തന്റെ ജീവിതം മുഴുവന്‍ പാര്‍ട്ടിക്ക് വേണ്ടി മാറ്റി വച്ച ശ്രീ. ജോര്‍ജ്ജ് കുര്യനെ ആക്ഷേപിക്കാന്‍ തക്കവണ്ണം താങ്കള്‍ വളര്‍ന്നിട്ടില്ല. താങ്കള്‍ ചെയ്തു എന്ന് പറഞ്ഞ പണി പാര്‍ട്ടിക്ക് വേണ്ടി ചെയ്തത് ആ മനുഷ്യനാണ്.സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നപ്പോള്‍, ആകെ കേട്ട മുറുമുറുപ്പ് താങ്കളുടെ മാത്രമാണ്. വളരെ അരോചകമായി തോന്നുന്നു. ഇങ്ങനെ ഒരു പ്രതികരണം പരസ്യമായി നടത്താന്‍ കാരണം, താങ്കളുടെ ശരീരം ബിജെപിയിലും മനസ്സ് കേരള കോണ്‍ഗസിലും ആയതുകൊണ്ടാണ്.

സീറ്റിന് അര്‍ഹത ഉണ്ടായിട്ടും കിട്ടാത്ത ആയിരക്കണക്കിന് നേതാക്കള്‍ ഉണ്ട് ഇവിടെ. ആഗ്രഹിച്ചിട്ടും കിട്ടാത്തവര്‍ ഉണ്ട്. അവര്‍ ഒന്നും തന്നെ ‘കമാ’ എന്ന് മിണ്ടാതെ അവരവരുടെ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറെടുക്കുന്നു.ആഗ്രഹിച്ച സീറ്റ് കിട്ടാതെ വന്നപ്പോഴുള്ള താങ്കളുടെ വിഷമം മനസ്സിലാകുന്നുണ്ട്. അതിന് താങ്കള്‍ക്ക് മാന്യമായി പ്രതികരിക്കാമായിരുന്നു. പക്ഷേ, കേന്ദ്രമന്ത്രി ശ്രീ ജോര്‍ജ്ജ് കുര്യനെ മണ്ഡലത്തിലുള്ളവര്‍ക്ക് അറിയില്ല എന്നൊക്കെ പറഞ്ഞാല്‍ താങ്കളുടെ നിലവാര തകര്‍ച്ച മനസ്സാലാക്കാവുന്നതേയുള്ളു. താങ്കള്‍ക്ക് പറ്റിയ ഇടം ബിജെപി അല്ല, കേരള കോണ്‍ഗ്രസ് തന്നെയാണ്.


