March 17, 2026

വെള്ളത്തിൽ വീണ മകനെ രക്ഷിച്ചു പിതാവ് മുങ്ങി മരിച്ചു

  • March 17, 2026
  • 1 min read

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ 3 വയസുകാരൻ കിണറ്റിലേക്ക് വീണു. ഇതുകണ്ട് അച്ഛന്‍ മകനെ രക്ഷിക്കാനായി ഉടൻ തന്നെ കിണറ്റിലേക്ക് ചാടി. എന്നാൽ കിണറ്റിലെ വെള്ളത്തിൽ അച്ഛന്‍ മുങ്ങിപ്പോവുക ആയിരുന്നു…

വടക്കാഞ്ചേരി: കളിച്ച് കൊണ്ടിരിക്കുന്നതിനിടെ ആൾമറയില്ലാത്ത കിണറ്റിൽ വീണ 3 വയസുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അച്ഛൻ മുങ്ങിമരിച്ചു. വടക്കാഞ്ചേരി മാരാത്ത് കുന്ന് വാരിയത്ത് വളപ്പിൽ വീട്ടിൽ വിഷ്ണു (33) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6 മണിയോടെ ആയിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 3 വയസുകാരൻ അബദ്ധത്തിൽ ആൾമറയില്ലാത്ത കിണറ്റിലേക്ക് വീഴുകയായിരുന്നു. ഇതുകണ്ട് പരിഭ്രാന്തനായ വിഷ്ണു മകനെ രക്ഷിക്കാനായി ഉടൻ തന്നെ കിണറ്റിലേക്ക് ചാടി. എന്നാൽ കിണറ്റിലെ വെള്ളത്തിൽ വിഷ്ണു മുങ്ങിപ്പോവുക ആയിരുന്നു.വീട്ടുകാരുടെ നിലവിളി കേട്ടോടിയെത്തിയ അയൽവാസിയായ ‘വെെശാഖ് എന്ന യുവാവ് ഉടൻ തന്നെ കിണറ്റിലിറങ്ങി കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി. കുട്ടിയെ ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കും നിരീക്ഷണത്തിനുമായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്..​വിവരം അറിഞ്ഞ് വടക്കാഞ്ചേരിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് വിഷ്ണുവിനെ കിണറ്റിൽ നിന്ന് പുറത്തെടുത്തത്. ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ഈ അപകടം..

Leave a Reply

Your email address will not be published. Required fields are marked *