കളമശ്ശേരി കാടിനുള്ളിൽ അജ്ഞാത മൃതദേഹം
എറണാകുളം കളമശ്ശേരി HMTക്ക് സമീപം കാടിനുള്ളിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 10 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഒരു മാസം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ സൂരജ് ലാമയുടേതെന്നാണ് സംശയം. ഇത് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന ഉടൻ നടക്കും. ഒക്ടോബർ 10ന് രാത്രിയോടെ എൻഐഎ ഓഫീസിന് സമീപത്ത് കൂടി കടന്നു പോകുന്ന സൂരജ് ലാമയുടെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. കൂടുതൽ പരിശോധനകൾക്ക് ശേഷമേ ആരുടേത് ആണെന്ന് സ്ഥിരീകരിക്കാനാകുകയെന്ന് പൊലീസ് അറിയിച്ചു.




