കൊളമ്പോ എയർപോർട്ടിൽ 40-ഓളം പ്രവാസി മലയാളികൾ കുടുങ്ങി; നാല് ദിവസമായി ഭക്ഷണവും താമസവും ഇല്ലെന്ന് പരാതി
കൊളമ്പോ ∙ ശ്രീലങ്കൻ എയർലൈൻ വഴിയുള്ള കുവൈത്ത്–കൊളമ്പോ സർവീസിൽ എത്തിയ ഏകദേശം 40-ഓളം പ്രവാസി മലയാളികൾ മനുഷ്യാവകാശ ലംഘനം നേരിടുന്നതായി പരാതി. നാല് ദിവസമായി, സ്ത്രീകൾ ഉൾപ്പെടെ യാത്രക്കാരെ ഭക്ഷണം, വെള്ളം, താമസം തുടങ്ങി അടിസ്ഥാനം പോലും നൽകാതെ വിമാനത്താവളത്തിൽ കുടുക്കിയിരിക്കുകയാണെന്ന് അവർ പറയുന്നു.
യാത്രാ ഡോക്യുമെന്റുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ പരിഹരിക്കാതെ തന്നെ എയർലൈൻസും വിമാനത്താവള അധികാരികളും പരസ്പരം ഉത്തരവാദിത്വം തള്ളിക്കളയുന്നതായി യാത്രക്കാർ ആരോപിക്കുന്നു. പലർക്കും ആരോഗ്യപ്രശ്നങ്ങളും ക്ഷീണവും അനുഭവപ്പെടുന്നുണ്ടെന്നും സഹായത്തിനായി ബന്ധപ്പെട്ട ഇന്ത്യൻ അധികാരികളുമായി അവർ ബന്ധപ്പെടാൻ ശ്രമിച്ചുവരികയാണെന്നും വിവരം.
യാത്രക്കാർ അടിയന്തര ഇടപെടലിനും സുരക്ഷിത തിരിച്ചുപോക്കിനുമായി ഇന്ത്യൻ എംബസി, എൻആർഐ ഡിപ്പാർട്മെന്റ് എന്നിവരുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.




