ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയിൽ 56 മരണം; 21 പേരെ കാണാതായി അടിയന്തര സഹായവുമായി ഇന്ത്യ
.ഡിറ്റ് വാ ചുഴലിക്കാറ്റില്‍ ¬ശ്രീലങ്കയിൽ മരണസംഖ്യ 56 ആയി. അതിശക്തമായ മഴയിലും മണ്ണിടിച്ചിലിലും 21 പേരെ കാണാതായിട്ടുണ്ട് . നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. 44,000-ത്തോളം പേരെയാണ് ചുഴലിക്കാറ്റ് ബാധിച്ചത്. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഇന്ത്യ അടിയന്തര മാനുഷിക സഹായവും, ദുരിതാശ്വാസ സാമഗ്രികളും ശ്രീലങ്കയിലേക്ക് അയച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ദോഹയിൽ നിന്നും ദുബായിൽ നിന്നുമുള്‍പ്പെടെ കൊളമ്പോയിലേക്ക് പുറപ്പെട്ട അഞ്ച് വിമാനങ്ങൾ ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്ന് ഇന്ന് തിരുവന്തപുരം വിമാനത്താവളത്തിൽ ഇറക്കിയിരുന്നു. ചുഴലിക്കാറ്റ് മറ്റന്നാള്‍ രാവിലെയോടെ വടക്കൻ തമിഴ്നാട് –പുതുച്ചേരി, തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്




