ചെങ്ങന്നൂരിൽ വെയിറ്റിംഗ് ഷെഡിൽ തമിഴ്നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി
ചെങ്ങന്നൂർ: മുളക്കുഴ–നയാര മേഖലയിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പുകളുടെ സമീപമുള്ള തിരുമുളക്കുഴ വെയിറ്റിംഗ് ഷെഡിൽ 50–60 വയസ് പ്രായം തോന്നിക്കുന്ന ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. ആക്രി കച്ചവടം നടത്തുന്ന തമിഴ്നാട് സ്വദേശി ആണെന്നാണ് പ്രാഥമിക അനുമാനം.യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് ചെങ്ങന്നൂർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ ആരംഭിച്ചു. മരണകാരണം വ്യക്തമല്ല; പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷമാകും കൂടുതൽ വിവരങ്ങൾ ലഭ്യമാകുക. തിരിച്ചറിയൽ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള നടപടികളും പോലീസ് തുടരുന്നു.
