പൃഥ്വിരാജിനെ ഇല്ലാതാക്കാൻ സിനിമാ മേഖലയ്ക്കുള്ളിൽ നിന്ന് ആസൂത്രിത നീക്കം; ചോദിക്കാന്‍ സംഘടനകളുമില്ലെന്ന് മല്ലിക സുകുമാരൻ
മലയാള സിനിമയിലെ മുതിർന്ന നടി മല്ലിക സുകുമാരൻ പൃഥ്വിരാജ് സുകുമാരനെ ലക്ഷ്യമിട്ട് ചലച്ചിത്ര മേഖലയ്ക്കുള്ളിൽ തന്നെ ആസൂത്രിതമായ നീക്കം നടക്കുന്നുവെന്ന ഗുരുതര ആരോപണവുമായി മുന്നോട്ടുവന്നു.മാധ്യമങ്ങളോട് പ്രതികരിക്കുമ്പോൾ, ചില ശക്തികൾ ചേർന്നാണ് പൃഥ്വിരാജിനെ പിന്നോട്ടാക്കാനുള്ള ശ്രമമെന്നും ഇത് ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും മല്ലിക വ്യക്തമാക്കി. പൃഥ്വിരാജിന്റെ സ്വതന്ത്ര നിലപാടുകളും തുടർച്ചയായ വിജയവുമാണ് ചിലർക്കും കൂട്ടായ്മകൾക്കും അസ്വസ്ഥത സൃഷ്ടിക്കുന്നതെന്നും അവർ സൂചിപ്പിച്ചു.ഏതെങ്കിലും വ്യക്തിയെയോ സംഘടനയെയോ നേരിട്ട് പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും, വ്യവസായത്തിനുള്ളിലെ രാഷ്ട്രീയവും അതിന്റെ ആഘാതവും സംബന്ധിച്ചുള്ള അവകാശവാദം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴി വച്ചിട്ടുണ്ട്.ഇത്തരം സാഹചര്യം നിലനിൽക്കുമ്പോഴും ചോദിക്കാൻ ഒരു സംഘടനയോ കൂട്ടായ്മയോ മുന്നോട്ട് വരാത്തത് പരിതാപകരമാണ് എന്ന് മല്ലിക പറഞ്ഞു. വിഷയത്തിൽ പ്രതികരിക്കാനോ വിശദീകരിക്കാനോ പൃഥ്വിരാജ് ഇതുവരെ ഔദ്യോഗികമായി എത്തിയിട്ടില്ല.




