March 14, 2026

ഓച്ചിറ ക്ഷേത്രത്തിൽ രാസലഹരിയിൽ എന്ന് സംശയം; വിദ്യാർത്ഥി പോലീസ് കസ്റ്റഡിയിൽ:അനുനയിപ്പിച്ച് ആശുപത്രിയിലേക്ക് മാറ്റി

  • November 26, 2025
  • 0 min read
ഓച്ചിറ ക്ഷേത്രത്തിൽ രാസലഹരിയിൽ എന്ന് സംശയം;  വിദ്യാർത്ഥി പോലീസ് കസ്റ്റഡിയിൽ:അനുനയിപ്പിച്ച് ആശുപത്രിയിലേക്ക് മാറ്റി

ഓച്ചിറ: പരബ്രഹ്മ ചൈതന്യത്തിന്റെ പ്രധാന കേന്ദ്രമായ ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെത്തി രാസലഹരി ഉപയോഗിച്ചതായി സംശയിക്കുന്ന നിലയിൽ ഏകദേശം 15 വയസ്സുകാരനായ വിദ്യാർത്ഥിയെ പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തു. സ്ഥലബോധമില്ലാതെ വിചിത്രമായി പെരുമാറുന്നതാണ് പോലീസിന്റെ ശ്രെദ്ധയിൽ പെട്ടത്ക്ഷേത്രപരിസരത്ത് അലക്ഷ്യമായി നടന്നു തിരിഞ്ഞും, തല നിലത്ത് ആവർത്തിച്ച് അടിക്കുന്നതുമുളള അസ്വഭാവികമായ പെരുമാറ്റത്തിൽപ്പെട്ട കുട്ടിയെ പോലീസുകാർ നിരീക്ഷിച്ചു. അവന്റെ മാനസികാവസ്ഥയും അവശതയും കണക്കിലെടുത്ത പൊലീസ് ബലപ്രയോഗം ഒഴിവാക്കി.ശാന്തമായി സംസാരിച്ചും അനുനയിപ്പിച്ചും വിദ്യാർത്ഥിയെ നിയന്ത്രണവിധേയനാക്കിയ ശേഷം, ആരോഗ്യനില വിലയിരുത്തുന്നതിനായി ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ തിരിച്ചറിയൽ സംബന്ധിച്ച് തുടർനടപടികൾ ആരംഭിച്ചതായും, സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *