കുറ്റ്യാടി തളീക്കരയിൽ ഭർതൃമതിയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: കുറ്റ്യാടി തളീക്കരയിൽ യുവതിയെ സംശയാസ്പദ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി .പട്ടർകുളങ്ങര പ്രദേശത്തെ ആനകുന്നുമ്മൽ വീട്ടിൽ താമസിക്കുന്ന ഷീബ (43)യാണ് മരിച്ചത്.ഇന്നലെ രാത്രി 11 മണിയോടെ വീട്ടിലെ അടുക്കളയുടെ പിറകുവശത്തെ ജനൽവാതിലിൽ തൂങ്ങിയ നിലയിൽ അയൽവാസിയാണ് ആദ്യം കണ്ടത്. വിവരം അറിഞ്ഞ നാട്ടുകാർ ഉടൻ എത്തിച്ചേർന്നു.ശീബയെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലത്ത് കുത്തിയ നിലയിൽ കണ്ടതായും ഇത് ആത്മഹത്യയോ മറ്റേതെങ്കിലും കാരണമോ എന്നതിൽ വ്യക്തതയില്ലെന്നും നാട്ടുകാർ പറയുന്നു.സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




