നടി ആക്രമിക്കപ്പെട്ട കേസ്: അന്തിമ വിധി ഡിസംബർ 8ന്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്തിമ വിധി ഡിസംബർ 8ന് പ്രഖ്യാപിക്കും. വിചാരണ പൂര്‍ത്തിയാക്കിയ കേസ് ഇന്ന് വിധിപറയാനായി മാറ്റിവെച്ചതായി കോടതി അറിയിച്ചു.ഏഴ് വര്‍ഷത്തിലേറെയായി നീണ്ടുനിന്ന വിചാരണ നടപടികളാണ് ഇപ്പോൾ സമാപിച്ചിരിക്കുന്നത്. നിരവധി സാക്ഷിമൊഴികളും തെളിവുകളും പരിശോധിച്ച കേസിന്റെ വിധി കാത്തിരിക്കുകയാണ് സിനിമാ ലോകവും പൊതുസമൂഹവും. നടി ആക്രമിക്കപ്പെട്ട കേസിൽ ആദ്യഘട്ടത്തിൽ പ്രതി പട്ടികയിൽ ഉൾപ്പെടുത്താതിരുന്ന നടൻ ദിലീപിനെ, പിന്നാലെ തെളിവുകളുടെ അടിസ്ഥാനത്തിൽ ജൂലൈ 10-ന് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.85 ദിവസം റിമാൻഡിൽ കഴിഞ്ഞതിന് ശേഷം, 2017 ഒക്ടോബർ 3-ന് ദിലീപിന് കോടതി ജാമ്യം അനുവദിച്ചു. അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ സമർപ്പിക്കപ്പെട്ട തെളിവുകളും സാക്ഷിമൊഴികളും അടിസ്ഥാനമാക്കിയായിരുന്നു അറസ്റ്റ് നടന്നത്.കേസിന്റെ അന്തിമവിധി ഡിസംബർ 8ന് പ്രഖ്യാപിക്കാനിരിക്കെ, ദിലീപിനെതിരായ അറസ്റ്റും അനുബന്ധ നിയമനടപടികളും കേസിന്റെ ചരിത്രത്തിൽ പ്രധാന വഴിത്തിരിവായി തുടരുന്നു.




