December 7, 2025

അഗ്നിപർവത സ്ഫോടനം: നെടുമ്പാശ്ശേരിയിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി; ഉംറ തീർത്ഥാടകർ എയർപോർട്ടിൽ കുടുങ്ങി

  • November 25, 2025
  • 0 min read
അഗ്നിപർവത സ്ഫോടനം: നെടുമ്പാശ്ശേരിയിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി; ഉംറ തീർത്ഥാടകർ എയർപോർട്ടിൽ കുടുങ്ങി

എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തെ തുര്‍ടന്ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള രണ്ട് സർവീസുകൾ റദ്ദാക്കി. ജിദ്ദയിലേക്കുള്ള ആകാശ് എയർ, ദുബായിലേക്കുള്ള ഇൻഡിഗോ സർവീസുകളാണ് റദ്ദാക്കിയത്. ചൊവ്വാഴ്ച പകരം സർവീസ് ഏർപ്പെടുത്തുമെന്ന് ഇൻഡിഗോ അറിയിച്ചു. ആകാശ് എയർ സർവീസ് എങ്ങനെ പുനഃക്രമീകരിക്കുമെന്ന് അറിയിച്ചിട്ടില്ല. സർവീസുകൾ റദ്ദാക്കിയതോടെ ഉംറ തീർത്ഥാടകർ എയർപോർട്ടിൽ കുടുങ്ങി. കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനവും വഴിതിരിച്ചുവിട്ടിട്ടുണ്ട്. 6ഇ 1433 എന്ന വിമാനമാണ് അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടത്. എത്യോപ്യയിലെ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെ തുടർന്നാണിത്. 10000 വർഷത്തിന് ശേഷം ആദ്യമായാണ് എത്യോപ്യയിൽ ഈ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. ഇൻഡിഗോ വിമാനം അഹമ്മദാബാദിൽ സുരക്ഷിതമായി ഇറങ്ങി. യാത്രക്കാർക്കായി കണ്ണൂരിലേക്ക് തിരിച്ച് സർവ്വീസ് നടത്തുമെന്ന് ഇൻഡിഗോ അറിയിച്ചു.ഞായറാഴ്ചയാണ് ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. തുടർന്ന് ഉയരുന്ന പുക വിമാനങ്ങളുടെ പാതയ്ക്ക് ഭീഷണിയാവുകയാണ്. ദില്ലി, ജയ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള വിമാന സർവീസുകളെ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് വിമാന കമ്പനികൾ നൽകുന്ന സൂചന. ചില വിമാനങ്ങൾ പുകമഞ്ഞ് ഒഴിവാക്കാൻ റൂട്ടുകൾ പുനക്രമീകരിക്കുകയാണ്‌.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *