പെരുവയിൽ അതിഥി തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി; നാട്ടുകാർക്കും നേരെ അതിക്രമം
പെരുവ: പെരുവ സെൻട്രൽ ജംഗ്ഷന് സമീപം വൈകുന്നേരം 5 മണിയോടെ അതിഥി തൊഴിലാളികൾ തമ്മിൽ വൻ ഏറ്റുമുട്ടലുണ്ടായി. കെ.എസ്.എഫ്.ഇ ബാങ്കിന് പുറകുവശം താമസിക്കുന്ന തൊഴിലാളികളാണ് റോഡിലേക്കു തന്നെ വ്യാപിച്ച കലഹത്തിൽ ഏർപ്പെട്ടത്.മദ്യലഹരിയിൽ ഉണ്ടായിരുന്ന ഇവർ, സംഭവം മൊബൈലിൽ പകർത്താൻ ശ്രമിച്ച നാട്ടുകാരെയോടും ആക്രമണശ്രമം നടത്തിയതായി വിവരമുണ്ട്. ഇവർ താമസിക്കുന്ന മുറികളിൽ വഴക്കും കയ്യാങ്കളിയും നിത്യസംഭവമാണെന്നതാണ് നാട്ടുകാരുടെ ആരോപണം.കോൺക്രീറ്റ് ജോലികൾ ചെയ്യുന്ന ഇവർ ഓരോ ദിവസവും മദ്യപിച്ച് എത്തുന്നതായും, അതിഥി തൊഴിലാളികളുടെ ഇടയിൽ കഞ്ചാവ് ഉപയോഗവും വില്പനയും നടക്കുന്നതായും പ്രദേശവാസികൾ പറയുന്നു.സംഭവങ്ങൾ ആവർത്തിക്കുന്നത് പരിഗണിച്ച് ബന്ധപ്പെട്ട അധികൃതർ അടിയന്തര പരിശോധനയും നടപടിയും സ്വീകരിക്കണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.




