ആലപ്പുഴയിലെ ഏക വെള്ളച്ചാട്ടം നാടിന് സമർപ്പിച്ചു – താമരക്കുളം ഇരപ്പൻപാറ റെയിൻബോ വാട്ടർഫോൾസ് & ഇക്കോ ടൂറിസം
ആലപ്പുഴ ജില്ലയിലെ ഏക വെള്ളച്ചാട്ടമായ താമരക്കുളം ഇരപ്പൻപാറ റെയിൻബോ വാട്ടർഫോൾസ് & ഇക്കോ ടൂറിസം പദ്ധതി നാടിന് സമർപ്പിച്ചു. ഓച്ചിറ–താമരക്കുളം റോഡിലെ ചത്തിയറ പാലത്തിന് സമീപത്താണ് ഈ പ്രകൃതി രമണീയമായ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.പ്രാദേശിക ടൂറിസം രംഗത്ത് പുതിയ പ്രതീക്ഷയായ ഈ വെള്ളച്ചാട്ടം മഴക്കാലത്ത് കൂടുതൽ മനോഹരമായി മാറുന്നു. സംസ്ഥാന ടൂറിസം വകുപ്പിന്റെയും താമരക്കുളം പഞ്ചായത്തിന്റെയും ഫണ്ടുകൾ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈൻ വഴി ഉദ്ഘാടനം നിർവഹിച്ചു. അരുൺകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. വേണു സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി, വിവിധ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ–സാമൂഹ്യ രംഗത്തെ പ്രമുഖർ, നാട്ടുകാർ തുടങ്ങി അനേകർ ചടങ്ങിൽ പങ്കെടുത്തു.
റിപ്പോർട്ട്: അനിസ് മാലിക്, താമരക്കുളം




