സംസ്ഥാന ചലച്ചിത്ര അവാർഡ് 2025: മികച്ചനടൻ മമ്മൂട്ടി:മികച്ച നടി ഷംല ഹംസ
:തിരുവനന്തപുരം: 55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടിയെയും മികച്ച നടിയായി ഷംല ഹംസയെയും തെരഞ്ഞെടുത്തു. മമ്മൂട്ടിക്ക് ഭ്രമയുഗം എന്ന സിനിമയ്ക്കും ഷംല ഹംസയ്ക്ക് ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിനുമാണ് അവാർഡ് ലഭിച്ചത്.സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. പ്രശസ്ത നടൻ പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് ഈ വർഷത്തെ അവാർഡുകൾ നിർണയിച്ചത്.




