അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം, 6.3 തീവ്രത രേഖപ്പെടുത്തി
കാബൂൾ: അഫ്ഗാനിസ്ഥാനിൽ വീണ്ടും ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.3 തീവ്രതയിലായിരുന്നു ഭൂചലനം. പാശ്ചാത്യ അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. പ്രാദേശിക സമയം രാവിലെ അനുഭവപ്പെട്ട കുലുക്കങ്ങൾ ജനങ്ങളെ ഭീതിയിലാഴ്ത്തി.ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഹെറാത്ത് നഗരത്തിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയായിരുന്നു എന്ന് ജിയോളജിക്കൽ സർവേ അറിയിച്ചു. കെട്ടിടങ്ങൾ കുലുങ്ങിയതോടെ ജനങ്ങൾ വീടുകൾ വിട്ട് പുറത്തേക്ക് ഓടിയിറങ്ങി.ആദ്യ റിപ്പോർട്ടുകൾ പ്രകാരം ചില പ്രദേശങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടായതായി വ്യക്തമാകുന്നു. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയിട്ടുണ്ട്. മരണവും പരിക്കുകളും സംബന്ധിച്ച വിവരം ഇതുവരെ ലഭ്യമായിട്ടില്ല.കഴിഞ്ഞ മാസങ്ങളിലും അഫ്ഗാനിസ്ഥാനിൽ നിരവധി തവണ ശക്തമായ ഭൂചലനങ്ങൾ രേഖപ്പെടുത്തിയിരുന്നു. അതിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും ആയിരങ്ങൾ വീടില്ലാതാകുകയും ചെയ്തിരുന്നു.




