ഹൃദയാഘാതം :ജിദ്ദയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു
സൗദി അറേബ്യയിലെ ജിദ്ദയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു.മരണപ്പെട്ടത് തൃപ്പൂണിത്തുറ സ്വദേശിയായ റോയ് തോമസ് മാത്യു (40) ആണ്.റോയി ജിദ്ദയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. അവധി ദിവസമായതിനാൽ സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കാനെത്തിയപ്പോഴാണ് സംഭവം. കളിക്കിടെ പെട്ടെന്ന് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് കൂട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രാഥമിക വിവരം പ്രകാരം ഹൃദയാഘാതമാണ് മരണകാരണമെന്ന് വ്യക്തമാക്കുന്നു.ജിദ്ദയിലെ മലയാളി സമൂഹം ദുഖത്തിലാണ്. ഭാര്യയും രണ്ട് മക്കളുമാണ് കുടുംബം. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.




