മമ്മൂട്ടിയുടെ പുതിയ പോസ്റ്റ് വൈറൽ: “എന്റെ സൂപ്പർസ്റ്റാറിനൊപ്പം” എന്ന ക്യാപ്ഷൻ ആരാധകർ ഏറ്റെടുത്തു.
തെരഞ്ഞെടുക്കപ്പെട്ട വാക്കുകളും മനോഹരമായ നിമിഷവും — ഇതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.
മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ച പുതിയ ചിത്രമാണ് ആരാധകരെ ആവേശത്തിലാക്കിയത്. “എന്റെ സൂപ്പർസ്റ്റാറിനൊപ്പം” എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചത്. ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം മറ്റാരുമല്ല, മലയാളത്തിന്റെ പ്രിയനടനായ മധുസാർ തന്നെയാണ്.ചിത്രം കാണുമ്പോൾ തന്നെ ഇരുവരുടെയും സൗഹൃദം, ആത്മസ്നേഹം എല്ലാം മനസിലാക്കാമെന്ന തരത്തിലാണ് ഫോട്ടോ.ചെറുപ്പകാലത്ത് തന്നെ മലയാള സിനിമയുടെ മുഖച്ഛായ മാറ്റിയ രണ്ടു മഹാന്മാരുടെ ഈ കൂട്ടുകെട്ട് ആരാധകർക്ക് ഒരു ആവേശ നിമിഷമായി മാറി.കുറച്ച് സമയത്തിനുള്ളിൽ തന്നെ പോസ്റ്റിന് ആയിരക്കണക്കിന് ലൈക്കും കമന്റുകളും ലഭിച്ചു. “ലെജൻഡ്സ് ഇൻ വൺ ഫ്രെയിം”, “Pure love and respect ” തുടങ്ങിയ കമന്റുകളാണ് ആരാധകർ എഴുതുന്നത്.മമ്മൂട്ടിയും മധുവും ഒരുമിച്ച് നിരവധി ക്ലാസിക് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇങ്ങനെ വീണ്ടും ഒരുമിച്ച് കാണാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ച് ആരാധകർ സോഷ്യൽ മീഡിയ നിറയുകയാണ്.




