December 7, 2025

യു കെ യിൽ സൈക്കിൾ അപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം

  • November 1, 2025
  • 0 min read
യു കെ യിൽ  സൈക്കിൾ അപകടത്തിൽ മലയാളിക്ക്  ദാരുണാന്ത്യം

ലണ്ടന്‍ : ഹെക്സ്റ്റബിളില്‍ താമസിച്ചിരുന്ന പുത്തന്‍വീട്ടില്‍ ശ്രീ ജോഷി സ്റ്റീഫന്‍ (42 വയസ്സ്) സൈക്കിൾ അപകടത്തിൽ മരണമടഞ്ഞു. ബാംഗ്ലൂര്‍ രാമമൂര്‍ത്തി നഗറിലെ സെന്റ് മേരീസ് സീറോ മലബാര്‍ പള്ളി ഇടവകാംഗമാണ്. ശ്രീജോഷി സ്റ്റീഫന്‍ എഫ് ഐ എസ് ഗ്ലോബല്‍ എന്ന കമ്പനിയില്‍ കംപ്ലയന്‍സ് അനലിസ്റ്റായി ജോലി ചെയ്ത് വരികയായിരുന്നു. നിലവില്‍ സൗത്ത് ഈസ്റ്റ് ലണ്ടനിലെ ഹെക്സ്റ്റബിളില്‍ താമസിക്കുകയും സിറോ മലബാര്‍ സെന്റ് മാര്‍ക്ക് മിഷന്‍ ഇടവകാംഗവുമായിരുന്നു ജോഷി സ്റ്റീഫന്‍.ഡാര്‍ട്‌ഫോര്‍ഡിലുള്ള സെന്റ് ആന്‍സ്ലം പള്ളിയില്‍ നിന്നും ഒക്റ്റോബർ 27 വ്യായാഴ്ച്ച രാത്രി എട്ടു മണിക്കുള്ള വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന ശ്രീ ജോഷി സ്റ്റീഫൻന്റെ സൈക്കിള്‍ അപകടത്തില്‍പ്പെട്ടാണ് മരണം സംഭവിച്ചത്. എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ ശ്രദ്ധിച്ചിരുന്നയാളായിരുന്നു ശ്രീ ജോഷി സ്റ്റീഫന്‍.മാതാപിതാക്കള്‍ : സ്റ്റീഫന്‍, മരീന. സഹോദരന്‍ : ജോണി.സംസ്കാരം പിന്നീട്.

Leave a Reply

Your email address will not be published. Required fields are marked *