മകളുടെ സ്വപ്ന തുടക്കം :ഹൃദയസ്പർശിയായ ആശംസയുമായി മോഹൻലാൽ
മകളുടെ ആദ്യ സിനിമയ്ക്ക് തുടക്കം ഹൃദയത്തോട് ചേർന്നു നിൽക്കുന്ന നിമിഷം മായയ്ക്ക് ആശംസയുമായി മോഹൻലാൽഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ വിസ്മയ മോഹൻലാൽ അഭിനയിക്കുന്ന ആദ്യ ചിത്രത്തിന് തുടക്കമായി. ‘തുടക്കം’ എന്ന പേരിലുള്ള ചിത്രത്തിന്റെ പൂജാ ചടങ്ങ് ഇന്ന് കൊച്ചിയിൽ വച്ച് നടന്നു. ചടങ്ങിൽ മോഹൻലാൽ കുടുംബസമേതവും ആൻ്റണി പെരുമ്പാവൂരും പങ്കെടുത്തു.മകളുടെ സിനിമാ യാത്രയ്ക്ക് തുടക്കം കുറിക്കുന്ന ഈ നിമിഷം മോഹൻലാൽ ഹൃദയത്തോട് ചേർന്നു പങ്കുവെച്ചു. തന്റെ സോഷ്യൽ മീഡിയയിലൂടെ മകൾക്ക് ആശംസയുമായി എത്തിയ താരം ഇങ്ങനെ കുറിച്ചു:> “ഓരോ യാത്രയ്ക്കും അതിൻ്റെതായ തുടക്കമുണ്ട്… ഈ തുടക്കം ഞങ്ങളുടെ ഹൃദയങ്ങളിൽ അഭിമാനവും സ്നേഹവും നിറയ്ക്കുകയാണ്. മാതാപിതാക്കളെന്ന നിലയിൽ മായയുടെ ഈ പുതിയ അധ്യായം ഹൃദയത്തോട് ചേർന്നു നിൽക്കുന്ന നിമിഷമാണ്.ജൂഡ് ആൻ്റണി ജോസഫിനും, ഞങ്ങളുടെ പ്രിയ സുഹൃത്തും ഈ സിനിമയുടെ പിന്നിലെ വഴികാട്ടിയുമായ ആൻ്റണി പെരുമ്പാവൂരിനും ഹൃദയം നിറഞ്ഞ ആശംസകൾ. ആഷിഷ് ജോ ആൻ്റണിക്ക് പ്രത്യേകം അനുഗ്രഹം നൽകുകയാണ്. എല്ലാവർക്കും മനോഹരമായ ഒന്നിൻ്റെ തുടക്കം ആകട്ടെ.”മോഹൻലാൽ പങ്കുവെച്ച പൂജാ ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ആരാധകർ വിസ്മയ്ക്ക് ആശംസകളുമായി കമന്റുകൾ നിറയ്ക്കുകയാണ്.




